Site icon Janayugom Online

80 ലക്ഷംരൂപയുടെ കാറുകള്‍ വാങ്ങിയത് കോടീശ്വരനെന്ന് തെറ്റിദ്ധരിപ്പിച്ച്: മോൻസനെതിരേ ഒരു കേസുകൂടി

പുരാവസ്തു തട്ടിപ്പു കേസിലെ പ്രതി മോൻസൻ മാവുങ്കലിനെതിരേ ഒരു കേസുകൂടി ക്രൈംബ്രാഞ്ച് അന്വേഷണ സംഘം രജിസ്റ്റര്‍ ചെയ്തു. ബംഗളൂരു സ്വദേശിയായ വ്യാപാരിയുടെ പരാതിയെത്തുടർന്നാണ് കേസ് എടുത്തത്. കോടീശ്വരൻ എന്ന് വിശ്വസിപ്പിച്ച് പണം നൽകാതെ ആറു കാറുകൾ തട്ടിയെടുത്തെന്നാണ് പരാതിയിൽ പറയുന്നത്. 2019‑ൽ ഈ വ്യാപാരി വിറ്റ 80 ലക്ഷം രൂപയുടെ കാറുകൾക്ക് മോൻസൻ പണം നൽകിയില്ല. ഇതോടെ മോൻസൻ മാവുങ്കലിനെതിരേയുള്ള കേസുകളുടെ എണ്ണം 14 ആയി.

Eng­lish Sum­ma­ry: New Case against Mon­son Mavungal

You may like this video also

Exit mobile version