Site iconSite icon Janayugom Online

രാജ് കുന്ദ്രയ്‌ക്കെതിരെ പുതിയ കേസ്

അശ്ലീല വീഡിയോ നിര്‍മിച്ച്‌ പ്രചരിപ്പിച്ച കേസിന് പിന്നാലെ നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയ്‌ക്കെതിരെ പുതിയ കേസ്. കള്ളപ്പണം വെളുപ്പിക്കല്‍ കേസാണ് രാജ് കുന്ദ്രയ്‌ക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ആംസ് പ്രൈം മീഡിയ ലിമിറ്റഡ് എന്ന പേരില്‍ രാജ് കുന്ദ്ര 2019 ഫെബ്രുവരിയില്‍ ഒരു കമ്പനി രൂപീകരിക്കുകയും ‘ഹോട്ട്ഷോട്ട്സ്’ എന്ന ആപ്പ് വികസിപ്പിക്കുകയും ചെയ്തിരുന്നു. പിന്നീട് ഹോട്ട്ഷോട്ട്സ് ആപ്പ് യുകെ ആസ്ഥാനമായുള്ള കെന്റിന്‍ എന്ന കമ്പനിക്ക് വിറ്റു.എന്നാല്‍, യുകെ ആസ്ഥാനമായുള്ള കെന്റിന്‍ കമ്പനിയുടെ സിഇഒ കുന്ദ്രയുടെ ബന്ധുവായ പ്രദീപ് ബക്ഷിയാണ്.

കൂടാതെ ഹോട്ട്ഷോട്ട് ആപ്പ് നോക്കിനടത്താന്‍ കുന്ദ്രയുടെ കമ്പനിയായ വിയാന്‍ ഇന്‍ഡസ്ട്രീസ് കെന്റിനുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും ഇതിനുവേണ്ടി വിയാന്റെ 13 ബാങ്ക് അക്കൗണ്ടുകളിലേക്ക് കോടിക്കണക്കിന് രൂപയുടെ ഇടപാട് നടന്നിട്ടുണ്ടെന്നും ഇഡി വൃത്തങ്ങള്‍ അറിയിച്ചു.

അശ്ലീല ചിത്രങ്ങള്‍ നിര്‍മ്മിച്ച്‌ സൈറ്റുകള്‍ വഴി പ്രചരിപ്പിക്കുന്നുവെന്ന് മുംബൈ ക്രൈം ബ്രാഞ്ചിന് ലഭിച്ച പരാതിയെ തുടര്‍ന്നായിരുന്നു 2021 ഫെബ്രുവരിയില്‍ കുന്ദ്രയ്‌ക്കെതിരെ കേസെടുത്തത്. കുന്ദ്ര അടക്കം 11 പേരെയാണ് കേസില്‍ അറസ്റ്റ് ചെയ്തത്. പിന്നീട് രണ്ട് മാസത്തിന് ശേഷം കുന്ദ്രയ്ക്ക് ജാമ്യം ലഭിച്ചിരുന്നു.

Eng­lish summary;New case against Raj Kundra

You may also like this video;

Exit mobile version