ആറ് ഹൈക്കോടതികളിലേക്ക് പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിക്കാൻ സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്തു. ചീഫ് ജസ്റ്റിസ് എൻ വി രമണയുടെ നേതൃത്വത്തിലുള്ള കൊളീജിയമാണ് ശുപാര്‍ശ ചെയ്തത്.
ഡൽഹി ഹൈക്കോടതിയിലെ ജസ്റ്റിസ് വിപിൻ സാംഘിയെ ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായും ബോംബെ ഹൈക്കോടതിയിലെ ജസ്റ്റിസ് അംജദ് എ സെയ്ദ് (ഹിമാചൽ പ്രദേശ് ഹൈക്കോടതി), ബോംബെ ഹൈക്കോടതിയിലെ ജസ്റ്റിസ് എസ് എസ് ഷിൻഡെ(രാജസ്ഥാൻ ഹൈക്കോടതി), ഗുജറാത്ത് ഹൈക്കോടതിയിലെ ജസ്റ്റിസ് രഷ്മിൻ എം ഛായ (ഗുവാഹട്ടി ഹൈക്കോടതി) എന്നിവരെ ചീഫ് ജസ്റ്റിസുമാരായി നിയമിക്കും.
തെലങ്കാന ഹൈക്കോടതിയിലെ നിലവിലെ ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മയെ ഡൽഹി ഹൈക്കോടതിയിലേക്ക് മാറ്റാനും പകരം ജസ്റ്റിസ് ഉജ്ജൽ ഭുയാനെ ചീഫ് ജസ്റ്റിസായി ഉയര്‍ത്താനും കൊളീജിയം ശുപാർശ ചെയ്തിട്ടുണ്ട്.
English summary;New Chief Justices in six High Courts
You may also like this video;