Site iconSite icon Janayugom Online

യൂറോപ്പിൽ പുതിയ കോവിഡ് തരംഗം

യൂറോപ്യന്‍ രാജ്യങ്ങളില്‍ അടുത്ത കോവിഡ് തരംഗം ആരംഭിച്ചതായി ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടറെസ്. ആഗോളതലത്തില്‍ പ്രതിദിനം 15 ലക്ഷം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ചൈനയിലും കോവിഡ് പടര്‍ന്നുപിടിച്ചിട്ടുണ്ട്.
ലോകത്ത് ഓരോ നാലുമാസത്തിലും പുതിയ കോവിഡ് വകഭേദങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയാണ്. ഏഷ്യന്‍ രാജ്യങ്ങളില്‍ ഇപ്പോഴും കോവിഡ് വ്യാപനം തുടരുകയാണ്. മഹാമാരി അവസാനിച്ചിട്ടില്ലെന്നും ഗുട്ടറെസ് മുന്നറിയിപ്പ് നല്‍കി. എല്ലാവരിലേക്കും വാക്സിന്‍ എത്തിക്കുന്നതിനായി സര്‍ക്കാരുകളും മരുന്ന് നിര്‍മ്മാണ കമ്പനികളും ഒന്നിച്ച് പ്രവര്‍ത്തിക്കണം.

കൊറോണ വൈറസിന്റെ ഒരു വകഭേദത്തിന് വേഗത്തില്‍ ജനിതക മാറ്റം സംഭവിക്കാനും വ്യാപിക്കാനും കഴിയുമെന്നതിന് ഞെട്ടിപ്പിക്കുന്ന ഉദാഹരണമായിരുന്നു ഒമിക്രോണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വര്‍ഷം മധ്യത്തോടെ എല്ലാ രാജ്യങ്ങളിലും 70 ശതമാനം വാക്സിന്‍ നല്‍കുക എന്ന ലക്ഷ്യത്തില്‍ നിന്ന് തങ്ങള്‍ ഒരുപാട് അകലെയാണെന്നും ഗുട്ടറെസ് കൂട്ടിച്ചേര്‍ത്തു.

Eng­lish Summary:New covid wave in Europe
You may also like this video

Exit mobile version