ഇന്ത്യൻ ശിക്ഷാ നിയമം, ക്രിമിനൽ നടപടി ചട്ടം, 1872ലെ ഇന്ത്യൻ തെളിവ് നിയമം എന്നിവയ്ക്കു പകരം കേന്ദ്ര സർക്കാർ തയ്യാറാക്കിയ പുതിയ ക്രിമിനൽ നിയമ സംഹിത ജൂലൈ ഒന്നിനു പ്രാബല്യത്തിൽ വരും. ഇതുസംബന്ധിച്ച വിജ്ഞാപനം കേന്ദ്ര സർക്കാർ ഇന്നലെ പുറപ്പെടുവിച്ചു. ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ എന്നിങ്ങനെയായിരിക്കും പുതിയ നിയമ സംഹിതകൾ അറിയപ്പെടുക. തീവ്രവാദം, ആള്‍ക്കൂട്ട കൊലപാതകം, ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന കുറ്റകൃത്യങ്ങള്‍ എന്നിവയ്ക്കുള്ള ശിക്ഷകള്‍ കൂടുതല്‍ കര്‍ശനമാക്കുന്നതാണ് പുതിയ നിയമങ്ങള്‍.
രാജ്യദ്രോഹക്കുറ്റം ഒഴിവാക്കിയെന്ന് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുമ്പോള്‍ മറ്റുവിധത്തില്‍ കടുത്തശിക്ഷാ രീതികള്‍ നിയമത്തില്‍ ഒളിച്ചുകടത്തിയിട്ടുണ്ടെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിലാണ് ബില്ലുകള്‍ ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. ആഭ്യന്തരകാര്യ സ്റ്റാന്റിങ് കമ്മിറ്റി ഇതേക്കുറിച്ച് നിരവധി ശുപാര്‍ശകള്‍ നല്‍കി. ഇതിന് പിന്നാലെ ബില്ലുകള്‍ പിന്‍വലിച്ച സര്‍ക്കാര്‍, വീണ്ടും ശീതകാല സമ്മേളനത്തില്‍ പുതുക്കിയ പതിപ്പുകള്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയായിരുന്നു.
English Summary:New criminal laws from July 1
You may also like this video