Site iconSite icon Janayugom Online

ബംഗാൾ ഉൾക്കടലിൽ പുതിയ ചക്രവാതചുഴി

ബംഗാൾ ഉൾക്കടലിൽ പുതിയ ചക്രവാതചുഴി രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. മധ്യ കിഴക്കൻ അറബികടലിൽ ന്യൂനമർദ്ദം നിലനിൽക്കുന്നു. എന്നാൽ അറബിക്കടലിലെ ശക്തി കൂടിയ ന്യൂനമർദ്ദവും ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയും കേരള തീരത്ത് നിലവിൽ ഭീഷണിയാകില്ലെന്നാണ് വിലയിരുത്തൽ.

കേരളത്തിൽ ഇന്ന് പൊതുവെ മഴ കുറയാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിലയിരുത്തുന്നു. ഇന്ന് ഒരു ജില്ലയിലും മഴമുന്നറിയിപ്പ് നൽകിയിട്ടില്ല. നാളെ മുതൽ ഇടിമിന്നലോട് കൂടിയ ഒറ്റപെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ നാളെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ചൊവ്വ മുതൽ വ്യാഴം വരെ 7 ജില്ലകളിൽ മഴമുന്നറിയിപ്പുണ്ട്.കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ല.
Eng­lish summary;New cyclone in the Bay of Bengal
you may also like this video;

Exit mobile version