Site iconSite icon Janayugom Online

വികസനക്കുതിപ്പിന് പുതിയ ഊര്‍ജമാകും; മുഖ്യമന്ത്രി

ആഗോള ചരക്കുനീക്കത്തിന്റെ സുപ്രധാന കേന്ദ്രമായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മാറിയിരിക്കുന്നുവെന്നതിന്റെ തെളിവാണ് ലോകത്തെ ഏറ്റവും വലിയ ചരക്കുകപ്പലായ എംഎസ്‌സി ഐറിനയുടെ വരവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തിനിത് ചരിത്ര മുഹുര്‍ത്തമാണ്. നമ്മുടെ നാടിന്റെയും രാജ്യത്തിന്റെയും വികസനക്കുതിപ്പിന് പുതിയ ഊർജം പകരുമെന്നും മുഖ്യമന്ത്രി സമൂഹമാധ്യമത്തില്‍ കുറിച്ചു. 

രാജ്യത്തെ ആദ്യ ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖമായ വിഴിഞ്ഞം കമ്മീഷന്‍ ചെയ്ത് ഒരു മാസം തികയുന്നതിനിടെയാണ് ഏറ്റവും വാഹക ശേഷിയുള്ള ഈ ചരക്കുകപ്പൽ തുറമുഖത്തെത്തുന്നത്. നാല് ഫുട്ബോൾ സ്റ്റേഡിയത്തെക്കാൾ വലിപ്പമുള്ള ഈ ചരക്കുകപ്പൽ ദക്ഷിണേഷ്യയിൽ തന്നെ ആദ്യമായി നങ്കൂരമിടുന്നത് വിഴിഞ്ഞത്താണെന്നത് മലയാളികള്‍ക്ക് അഭിമാനകരമാണ്. ഈ പടുകൂറ്റൻ കപ്പലിന്റെ ക്യാപ്റ്റൻ മലയാളിയായ തൃശൂർ സ്വദേശി വില്ലി ആന്റണിയാണെന്നതിലും നമുക്കേറെ സന്തോഷിക്കാം. കപ്പൽ ജീവനക്കാരിൽ കണ്ണൂർ സ്വദേശിയായ അഭിനന്ദുമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version