Site iconSite icon Janayugom Online

പുതുതലമുറ വിവാഹ ബന്ധം തടസമായി കാണുന്നു, ലിവിങ് ടുഗതർ വർധിക്കുന്നു: ഹൈക്കോടതി

പുതുതലമുറയ്ക്കിടയില്‍ ലിവിങ് ടുഗതർ ബന്ധങ്ങള്‍ വര്‍ധിക്കുന്നുവെന്ന് കേരള ഹൈക്കോടതി. ജീവിതാസ്വാദനത്തിന് വിവാഹ ബന്ധത്തെ ഇവര്‍ തടസമായി കാണുന്നുവന്നും ഹൈക്കോടതി വ്യക്തമാക്കി. ആലപ്പുഴ സ്വദേശിയായ യുവാവ് സമർപ്പിച്ച വിവാഹമോചന ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ പരാമർശം. ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, സോഫി തോമസ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് പരാമർശങ്ങൾ.

‘പുതുതലമുറയിൽ ലിവിങ് ടുഗതർ ബന്ധങ്ങൾ വർധിച്ചു വരുന്നു. ഉപയോഗ ശേഷം വലിച്ചെറിയുക എന്ന ഉപഭോക്തൃ സംസ്‌കാരം വിവാഹ ബന്ധങ്ങളെയും ബാധിച്ചു’- ഹൈക്കോടതി പരാമർശം ഇങ്ങനെ. യുവാവിന്റെ വിവാഹ മോചന ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണങ്ങൾ.

Eng­lish Sum­ma­ry: New gen­er­a­tion sees mar­riage as a bar­ri­er, liv­ing togeth­er on the rise: HC
You may also like this video

Exit mobile version