Site iconSite icon Janayugom Online

മാതൃഭാഷ പരിപോഷിപ്പിക്കാൻ പുതുതലമുറയെ സജ്ജമാക്കണം: മന്ത്രി പി പ്രസാദ്‌

മാതൃഭാഷയെ വളർത്താനും പ്രചരിപ്പിക്കാനും സംരക്ഷിക്കാനും പുതുതലമുറയെ സജ്ജമാക്കണമെന്ന് മന്ത്രി പി.പ്രസാദ് അഭിപ്രായപ്പെട്ടു.കുട്ടികളിൽ ഭാഷാസ്നേഹം വളർത്തി, മാതൃഭാഷയുടെ വളർച്ചക്ക് ക്രിയാത്മകമായി പ്രവർത്തിക്കുന്ന ഭാഷാപഠനകേന്ദ്രത്തിൻ്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണന്ന് അദ്ദേഹം പറഞ്ഞു. ഇലഞ്ഞിമേൽ കെ പി രാമൻനായർ ഭാഷാപഠനകേന്ദ്രത്തിൻ്റെ എട്ടാമത് വാർഷികാഘോഷങ്ങൾ അയ്യപ്പസേവാസംഘം ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാന മാതൃഭാഷാധ്യാപക പുരസ്കാരത്തിന് അർഹയായ പാലക്കാട് ചിറ്റിലഞ്ചേരി എം എൻ കെ എം ഹയർ സെക്കണ്ടറി സ്കൂൾ മലയാളം അധ്യാപിക ഡോ.എം.സുജാതകുമാരിക്ക് മന്ത്രി പുരസ്കാരം സമർപ്പിച്ചു.വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. വരവേഗ കാർട്ടൂണിസ്റ്റ് അഡ്വ.എസ്.ജിതേഷ് ജി, അഖിലഭാരത അയ്യപ്പസേവാസംഘം ദേശീയ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്ത അഡ്വ.ഡി വിജയകുമാർ എന്നിവരെ മന്ത്രി ചടങ്ങിൽ ആദരിച്ചു. ഭാഷാപഠനകേന്ദ്രം അധ്യക്ഷൻ ഡോ കെ നിഷികാന്ത് അധ്യക്ഷതവഹിച്ചു. ഗ്രന്ഥകാരനും വേഗവരയിലൂടെ വിസ്മയം സൃഷ്ടിച്ച ലോകപ്രശസ്ത കാർട്ടൂണിസ്റ്റ് അഡ്വ.ജിതേഷ്ജി ഇലഞ്ഞിമേൽ കെ പി രാമൻനായർ അനുസ്മരണ പ്രഭാഷണം നടത്തി.

അഡ്വ ആർ.സന്ദീപ്, ജോജി ചെറിയാൻ, കെ.ആർ.പ്രഭാകരൻ നായർ ബോധിനി, ബി. കൃഷ്ണകുമാർ കാരയ്ക്കാട്, എൻ.ജി.മുരളീധരക്കുറുപ്പ്, പ്രൊഫ.കെ.കെ.വിശ്വനാഥൻ, ഡോ.റ്റി.എ.സുധാകരക്കുറുപ്പ്, ഡോ.ദിവ്യ എസ്.കേശവൻ, ഡോ.എം.ജി.ശ്രീലത, അഡ്വ.സി.എൻ. അമ്മാഞ്ചി, കെ.കെ.തങ്കപ്പക്കുറുപ്പ്, എസ്.മായ, മനു.ബി.പിള്ള, കല്ലാർ മദനൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് സാഹിത്യസദസ് കവി കെ.രാജഗോപാൽ ഉദ്ഘാടനം ചെയ്തു.

ഗിരീഷ് ഇലഞ്ഞിമേൽ അധ്യക്ഷതവഹിച്ചു. ബിന്ദു ആർ.തമ്പി, മനു ബി.പിള്ള, പന്തളം പ്രഭ, ജി.നിശീകാന്ത്, മാവേലിക്കര ജയദേവൻ, തടിയൂർ ഭാസി, മായാ രാജ്, അനൂപ് വള്ളിക്കോടൻ, തോട്ടത്തിൽ സുരേന്ദ്രനാഥ്‌, എം.ജി.സി.കുറുപ്പ്, ബി.ഓമനക്കുട്ടൻ നായർ, വി.എൻ.ഹരിദാസ്, തിലകം വിജയൻ, രാജ് നീല, സുരേഷ് കലാലയം, എം.ജി.ഹരികൃഷ്ണൻ, ജിജി ഹസ്സൻ, അശോക് കുമാർ തണ്ണിത്തോട്, പ്രേംജിത്ത് ലാൽ ചിറ്റാർ, സി.എ.സോമരാജൻ, കിടങ്ങന്നൂർ പ്രസാദ്, നൂർജഹാൻ പന്തളം, ബ്രൈറ്റ് മാമൻ തണ്ണിത്തോട്, മധു ചെങ്ങന്നൂർ, മുരളി മുളക്കുഴ, ഗൗരിനന്ദന.ജി, എം ജി സി കുറുപ്പ്, എം.ജി.ഗോപാലകൃഷ്ണൻ നായർ, രജനി ടി നായർ തുടങ്ങിയവർ പങ്കെടുത്തു. കുമാരി അഞ്ജന.ആർ. കൃഷ്ണൻ്റെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും, ജോൺസ് കൊല്ലകടവും സാജൻ കല്ലിശേരിയും നേതൃത്വം നല്കിയ ഗാനസന്ധ്യ യും അരങ്ങേറി.

Eng­lish Sum­ma­ry: New gen­er­a­tion should be trained to nur­ture moth­er tongue: Min­is­ter P Prasad

You may also like this video: 

Exit mobile version