ഒരു വര്‍ഷത്തോളം തുടര്‍ന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിനൊടുവില്‍ ഇറാഖില്‍ പുതിയ സര്‍ക്കാര്‍ അധികാരമേറ്റു. മുഹമ്മദ് ഷിയ അല്‍ സുഡാനിയുടെ നേതൃത്വത്തിലാണ് 21 അംഗ മന്ത്രിസഭ അധികാരമേറ്റത്. ഇറാന്‍ അനുകൂലികളായ കോഓര്‍ഡിനേഷന്‍ ഫ്രെയിംവര്‍ക് ആണു പുതിയ സര്‍ക്കാരിനു രൂപം നല്‍കിയത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഷിയാ നേതാവും ഇറാന്‍ വിരുദ്ധനുമായ മുഖ്തദ അല്‍ സദറിന്റെ കക്ഷിക്കാണ് കൂടുതല്‍ സീറ്റുകള്‍ ലഭിച്ചതെങ്കിലും സര്‍ക്കാരുണ്ടാക്കാനായില്ല. കക്ഷിയുടെ എംപിമാരെല്ലാം രാജിവച്ചതോടെയാണ് കോഓര്‍ഡിനേഷന്‍ ഫ്രെയിംവര്‍ക്കിനു മേധാവിത്വം ലഭിച്ചത്. ഇതിനിടെ രാഷ്ട്രീയം വിടുന്നതായി അല്‍ സദര്‍ പ്രഖ്യാപിച്ചിരുന്നു.
English summary; new government in Iraq after political uncertainty
You may also like this video;