Site iconSite icon Janayugom Online

ന്യൂജേഴ്‌സി ഇരട്ടക്കൊലപാതകം; ഇന്ത്യന്‍ പൗരനെ പിടികൂടാന്‍ പാരിതോഷികം പ്രഖ്യാപിച്ച് എഫ്ബിഐ

ഇന്ത്യകാരിയായ യുവതിയെയും മകനെയും കൊലപ്പെടുത്തിയ ശേഷം യുഎസിൽ നിന്ന് രക്ഷപെട്ട പ്രതിയെ കണ്ടെത്തുന്നവർക്ക് 50,000​ ഡോളർ പ്രതിഫലം പ്രഖ്യാപിച്ച് ഫെഡറല്‍ ഇന്‍വസ്റ്റിഗേഷന്‍ ബ്യൂറോ. 2017 മാര്‍ച്ചില്‍ ന്യൂജേഴ്സിയിലെ മാപ്പിള്‍ ഷേഡിലെ അപ്പാര്‍ട്ട്മെന്റില്‍ വച്ച് 38കാരിയായ ശശികല നാര, മകന്‍ അനീഷ് നാര എന്നിവരുടെ കൊലപ്പെടുത്തിയ കേസില്‍ 38കാരനായ നസീര്‍ ഹമീദിനെതിരെ കുറ്റം ചുമത്തിയിരുന്നു. കൊലപാതകം നടന്ന് ആറ് മാസത്തിന് ശേഷം ഹമീദ് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ ഹമീദ് നിലവില്‍ ഇന്ത്യയിലാണുള്ളത്. വിചാരണാ നടപടികള്‍ക്കായി ഹമീദിനെ എത്രയും പെട്ടെന്ന് യുഎസിലേക്ക് തിരികെ കൊണ്ടുവരിക എന്നതാണ് അടുത്ത നടപടി. പ്രതിയെ കൈമാറണമെന്ന് ആവശ്യപ്പെട്ട് ന്യൂജേഴ്സി ഗവര്‍ണര്‍ ഫില്‍ മര്‍ഫി യുഎസിലെ ഇന്ത്യന്‍ അംബാസഡര്‍ വിനയ് ക്വാത്രയെ വിളിക്കുകയും കത്തയക്കുകയും ചെയ്തു. കൊലപാതകം നടക്കുന്നതിന് മുമ്പ് ശശി കലയുടെ ഭർത്താവ് ഹനുമന്ത് നാര​യെയും മറ്റ് കുടുംബാംഗങ്ങളെയും ഇയാൾ പിന്തുടർന്നിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. അങ്ങനെയാണ് കൊലപാതകി നസീർ തന്നെയാണെന്ന് വ്യക്തമായത്. ഇതോടെ ഇയാൾക്കെതിരെ എഫ്ബിഐ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയായിരുന്നു. ഈ വർഷം ഫെബ്രുവരിയിൽ നസീർ ഹമീദിനെതിരെ യു.എസ് കോടതി കൊലക്കുറ്റം ചുമത്തിയിരുന്നു. 

Exit mobile version