Site iconSite icon Janayugom Online

കേരള ക്രിക്കറ്റ് അസോസിയേഷന് പുതിയ നേതൃത്വം: അഡ്വ. ശ്രീജിത്ത് വി നായർ പ്രസിഡന്റ്; വിനോദ് എസ് കുമാർ സെക്രട്ടറിയായി തുടരും

കേരള ക്രിക്കറ്റ് അസോസിയേഷന്റെ (കെ സി എ) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. തിരുവനന്തപുരത്ത് നടന്ന അസോസിയേഷന്റെ 75-ാമത് വാർഷിക ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭരണസമിതിയെ പ്രഖ്യാപിച്ചത്. കെ സി എ മുൻ ട്രഷററായും സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുള്ള അഡ്വ. ശ്രീജിത്ത് വി നായർ ആണ് പുതിയ പ്രസിഡന്റ്. അപെക്സ് കൗൺസിൽ അംഗമായിരുന്ന സതീശൻ കെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. നിലവിലെ സെക്രട്ടറി വിനോദ് എസ് കുമാറും, ജോയിന്റ് സെക്രട്ടറി ബിനീഷ് കോടിയേരിയും അതേ സ്ഥാനങ്ങളിൽ തുടരും. പാലക്കാട് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയായ ടി അജിത് കുമാർ ആണ് പുതിയ ട്രഷറർ. അപെക്സ് കൗൺസിലിലേക്കുള്ള ജനറൽ ബോഡി പ്രതിനിധിയായി കാസർകോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി മുഹമ്മദ് നൗഫൽ ടി ചുമതലയേൽക്കും.

Exit mobile version