Site icon Janayugom Online

നവയുഗം ദല്ല മേഖല കമ്മിറ്റിയ്ക്ക് പുതിയ നേതൃത്വം

navayugom

നവയുഗം സാംസ്ക്കാരികവേദി ദല്ല മേഖല കമ്മിറ്റിയ്ക്ക് പുതിയ നേതൃത്വം നിലവിൽ വന്നു. ദല്ല മേഖല സമ്മേളനം തെരെഞ്ഞെടുത്ത ഇരുപത്തഞ്ചാംഗ മേഖല കമ്മിറ്റി, സനു മഠത്തിലിന്റെ അധ്യക്ഷതയിൽ ആദ്യയോഗം ചേർന്ന് പുതിയ മേഖല ഭാരവാഹികളെ തെരെഞ്ഞെടുത്തു. വിനീഷ് കുന്നംകുളം (രക്ഷാധികാരി), സനു മഠത്തിൽ (പ്രസിഡന്റ്), സുബിൻ, നന്ദകുമാർ, ഷറഫുദ്ദീൻ (വൈസ് പ്രസിഡന്റുമാർ), നിസാം കൊല്ലം (സെക്രട്ടറി), വർഗ്ഗീസ്, രാജൻ കായംകുളം, നൗഷാദ് (ജോയിന്റ് സെക്രട്ടറിമാർ), റഷീദ് പുനലൂർ (ഖജാൻജി) എന്നിവരാണ് പുതിയ മേഖല ഭാരവാഹികൾ.

Eng­lish Sum­ma­ry: New lead­er­ship for Navayugam Dal­la Region­al Committee

You may like this video also

Exit mobile version