Site icon Janayugom Online

സൗദിയില്‍ പുതിയ എണ്ണ പാടങ്ങള്‍ കണ്ടെത്തി

സൗദിയിലെ കിഴക്കന്‍ പ്രവിശ്യയില്‍ പുതിയ എണ്ണ വാതക ശേഖരങ്ങള്‍ കണ്ടെത്തി. ക്രൂഡ് ഓയിലിനൊപ്പം പ്രകൃതി വാതക ശേഖരവും അടങ്ങുന്നതാണ് പുതിയ പാടങ്ങള്‍ എന്ന പ്രത്യേകതയുമുണ്ട്. പ്രദേശത്ത് പര്യവേഷണം തുടരുകയാണെന്ന് സൗദി ഊര്‍ജമന്ത്രി അബ്ദുള്‍ അസീസ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് രാജകുമാരന്‍ വ്യക്തമാക്കി.

ദേശീയ എണ്ണക്കമ്പനിയായ സൗദി അരാംകോ സ്ഥിതി ചെയ്യുന്ന കിഴക്കന്‍ പ്രവിശ്യയിലെ റുബുഹുല്‍ഖാലി മരുഭൂമിയിലും ദഹ്റാനിന്റെ വിവിധ മേഖലകളിലുമാണ് പുതിയ എണ്ണ പാടങ്ങളുള്ളത്. പ്രതിദിനം മുപ്പത് ദശലക്ഷം ഘനയടി ബാരല്‍ ക്രൂഡ് ഓയില്‍ ഖനനം നടത്താവുന്ന കിണറുകളാണ്. ഒപ്പം 3.1 ദശലക്ഷം ക്യുബിക് ഫീറ്റ് പ്രകൃതി വാതക ശേഖരവും ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്.

അല്‍ഹൈറാന്‍, അല്‍മഹാക്കീക്ക്, അസ്രിക, ഷാദൂന്‍, മസാലീഗ്, അല്‍വദീഹി ഭാഗങ്ങളിലും പുതിയ പാടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. എണ്ണ പാടങ്ങളുടെ വലുപ്പവും അളവും നിര്‍ണ്ണയിക്കുന്നതിനുള്ള സൗദി അരാംകോയുടെ പര്യവേഷണം തുടരുകയാണെന്നും ഊര്‍ജ മന്ത്രി വ്യക്തമാക്കി.

Eng­lish Summary:New oil fields were dis­cov­ered in Sau­di Arabia
You may also like this video

Exit mobile version