Site icon Janayugom Online

ചൈനയില്‍ പുതിയ ഒമിക്രോണ്‍ വകഭേദം

China

ചൈനയിലെ ഷാങ്ഹായ് നഗരത്തില്‍ പുതിയ ഒമിക്രോണ്‍ വകഭേദം കണ്ടെത്തി. കോവിഡ് കേസുകള്‍ ക്രമാതീതമായി കുതിച്ചുയരുന്നതിന് പിന്നാലെയാണ് പുതിയ വകഭേദമായ ബിഎ.5.2.1 ന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്.
സാമ്പത്തിക ജില്ലയായ പുഡോങ്ങില്‍ ജൂലൈ എട്ടിനാണ് പു­തിയ വകഭേദം കണ്ടെത്തിയത്. വിദേശത്തുനിന്നെത്തിയ ആളുമായി രോഗബാധിതന് സമ്പര്‍ക്കമുള്ളതായി കണ്ടെത്തി.
കഴിഞ്ഞമാസം മുതല്‍ കോ­­­­­­­വിഡ് വ്യാപനത്തെ തുടര്‍ന്ന് കിഴക്കന്‍ ചൈനയിലെ ഷാങ്ഹായ് നഗരത്തില്‍ ലോക്­ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുക­യായിരുന്നു.

Eng­lish Sum­ma­ry: New Omi­cron vari­ant in China

You may like this video also

Exit mobile version