Site iconSite icon Janayugom Online

പുതിയ ഒമിക്രോണ്‍ വകഭേദത്തിന്: അതിതീവ്ര വ്യാപനശേഷി

omicronomicron

പുതിയതായി കണ്ടെത്തിയ ഒമിക്രോണ്‍ വകഭേദം ബിഎ.2.75ന് അതിതീവ്രവ്യാപനശേഷിയെന്ന് ശാസ്ത്രലോകത്തിന്റെ മുന്നറിയിപ്പ്. ഇന്ത്യയിലും അമേരിക്ക ഉള്‍പ്പെടെയുള്ള ഏതാനും വിദേശരാജ്യങ്ങളിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനിടെയാണ് മുന്നറിയിപ്പ്.‍

വാക്സിന്‍ പ്രതിരോധശേഷിയേയും ആര്‍ജിത പ്രതിരോധശേഷിയേയും മറിരകടക്കാന്‍ പുതിയ വകഭേദത്തിന് കഴിയുമെന്ന് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത്. ലോകത്ത് അതിവേഗം പടര്‍ന്ന ബിഎ.5 വകഭേദത്തെക്കാള്‍ തീവ്രമാകാനുള്ള ശേഷി ബിഎ.2.75ന് ഉണ്ടോയെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഏതെങ്കിലും തരത്തിലുള്ള നിഗമനത്തിലെത്താനുള്ള സമയമായിട്ടില്ലെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ മിന്നസോട്ടയിലെ മയോ ക്ലിനിക്ക്, ക്ലിനിക്കല്‍ വൈറോളജി വിഭാഗം മേധാവി മാത്യു ബെന്നിക്കര്‍ പറ‌ഞ്ഞു. എന്നിരുന്നാലും ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കോവിഡ് കേസ് വര്‍ധിപ്പിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് നിരവധി സംസ്ഥാനങ്ങളില്‍ ബിഎ.2.75 വകഭേദം കണ്ടെത്തിയിരുന്നു. പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തില്‍ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച്‌ കഴിഞ്ഞ 24 മണിക്കൂറില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 16,678 ആളുകള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌. ഇതോടെ കോവിഡ് ബാധിതരായ ആളുകളുടെ എണ്ണം 4,36,22,651 ആയി ഉയര്‍ന്നു. കേരളത്തില്‍ ഇന്നലെ 2211 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 3154 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം( 600 ), എറണാകുളം( 506) ജില്ലകളിലാണ് കൂടുതല്‍ രോഗികള്‍. 24809 പേരാണ് നിലവില്‍ കോവിഡ് ബാധിതര്‍.

Eng­lish Sum­ma­ry: New omi­cron Vari­ant is severe, report

You may like this video also

Exit mobile version