Site iconSite icon Janayugom Online

മധുര പാനീയങ്ങളുടെ പുതുക്കിയ നികുതി; യുഎഇയിലും, സൗദിയിലും പ്രാബല്യത്തില്‍

മധുരപാനീയങ്ങളെ നാലു വിഭാഗത്തിലാക്കി പ്രത്യേക നികുതി സംവിധാനം സൗദിയിലും, യുഎഇയിലും പ്രാബല്യത്തില്‍. 100മില്ലീലിറ്റര്‍ പാനീയത്തില്‍ അടങ്ങിയ പഞ്ചസാരയുടെ അളവിന്റെ അടിസ്ഥാനത്തിലായിരിക്കും നികുതി നിശ്ചയിക്കുക. പഞ്ചസാര ചേര്‍ക്കാത്തതും കൃത്രിമ മധുരം മാത്രമുള്ളതുമായ പാനീയം, കുറഞ്ഞ പഞ്ചസാരയുമായുള്ള പാനീയം (അഞ്ച് ഗ്രാമില്‍ താഴെ) മിതമായ പഞ്ചസാരയുള്ള പാനീയം(അഞ്ചു മുതല്‍ എട്ടുഗ്രാമില്‍ താഴെ) ഉയര്‍ന്ന പഞ്ചസാരയുള്ള പാനീയം (എട്ടു ഗ്രാമോ അതിലധികമോ) എന്നിങ്ങനെ വിഭജിച്ചാണ് നികുതി കണക്കാക്കുക. 

മധുര പാനീയങ്ങളുടെ ഉപയോഗം കുറയ്ക്കുകയും , പൊതുജനാരോഗ്യം ശക്തിപ്പെടുത്തുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് നടപടി.

Exit mobile version