Site iconSite icon Janayugom Online

യുഎഇയിൽ ഇന്ന് മുതൽ പുതിയ ഗതാഗത പരിഷ്കാരങ്ങൾ; ഡെലിവറി ബൈക്കുകൾക്കും ഹെവി വാഹനങ്ങൾക്കും നിയന്ത്രണം

നവംബർ 1 മുതൽ യുഎഇയിൽ പുതിയ ഗതാഗത പരിഷ്കാരങ്ങൾ പ്രാബല്യത്തിൽ വന്നു. ദുബായ്, ഷാർജ ഉൾപ്പെടെയുള്ള പ്രധാന റോഡുകളിലും ഇട റോഡുകളിലും ഡെലിവറി ബൈക്കുകൾ, ഹെവി വാഹനങ്ങൾ, ബസുകൾ തുടങ്ങിയവയുടെ ഗതാഗതം നിയന്ത്രിക്കുന്ന പുതിയ നിയമങ്ങളാണ് ഇന്ന് മുതൽ നിലവിൽ വന്നത്.അടുത്തിടെ ഡെലിവറി ഡ്രൈവർമാരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള റോഡ് അപകടങ്ങൾ വർധിച്ചതിനെ തുടർന്നാണ് ഗതാഗത സുരക്ഷ ഉറപ്പാക്കാനും അനിയന്ത്രിതമായ ഡ്രൈവിംഗിനെ നിയന്ത്രിക്കാനുമായി അധികാരികൾ ഈ നടപടികൾ പ്രഖ്യാപിച്ചത്.യുഎഇയിൽ ഇ‑കൊമേഴ്‌സ് മേഖലയുടെയും ഫുഡ് ഡെലിവറി സേവനങ്ങളുടെയും വേഗത്തിലുള്ള വളർച്ച കാരണം ഡെലിവറി ഡ്രൈവർമാരുടെ എണ്ണം കാര്യമായി വർധിച്ചിട്ടുണ്ട്. അതിനാൽ തന്നെ റോഡുകളിൽ കൂടുതൽ ജാഗ്രതയും നിയന്ത്രണവും അനിവാര്യമാണെന്നും അധികൃതർ വ്യക്തമാക്കി.

Exit mobile version