Site icon Janayugom Online

ഒമിക്രോണിന്റെ പുതിയ വകഭേദം ബി എ 12 ഇന്ത്യയില്‍: ആശങ്കയില്‍ ആരോഗ്യരംഗം

ഒമിക്രോണിന്റെ പുതിയ വകഭേദം ഇന്ത്യയില്‍ കണ്ടെത്തി. ബി.എ 12 ആണ് കണ്ടെത്തിയത്. ബി.എ 12വിനെ ബിഹാറില്‍ കണ്ടെത്തിയതായി ഇന്ദിര ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്. പരിശോധിച്ച 13 സാമ്ബിളുകളില്‍ ഒന്ന് ബി.എ 12 ആണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു. അമേരിക്കയിലാണ് ഒമിക്രോണ്‍ വകഭേദമായ ബി.എ 12 ആദ്യം കണ്ടെത്തിയത്. പിന്നീട് മൂന്ന് കേസുകള്‍ ഡല്‍ഹിയിലും സ്ഥിരീകരിച്ചിരുന്നു.

മുന്നാം തരംഗത്തില്‍ കണ്ടെത്തിയ ബി.എ 2വിനേക്കാള്‍ 10 മടങ്ങ് അപകടകാരിയാണ് ബി.എ 12 എന്നാണ് ആരോഗ്യവൃത്തങ്ങളുടെ വെളിപ്പെടുത്തല്‍. വര്‍ധിച്ചു വരുന്ന കോവിഡ് കേസുകള്‍ കണക്കിലെടുത്താണ് ഒമിക്രോണ്‍ വകഭേദങ്ങളുടെ ജീനോം സീക്വന്‍സിങ് ആരംഭിച്ചതെന്ന് ഐജിഐഎംഎസിന്‍റെ മൈക്രോബയോളജി വിഭാഗം മേധാവി ഡോ. നമ്രത കുമാരി വ്യക്തമാക്കി.

Eng­lish Sum­ma­ry: New vari­ant of Omi­cron BA12 in India: Con­cerned healthcare

You may like this video also

Exit mobile version