സൗദി അറേബ്യയില്‍ ഒമിക്രോണിന്റെ പുതിയ വകഭേദമായ എക്‌സ് ബി ബി കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഒമിക്രോണ്‍ എക്‌സ് എക്സ് ബി വകഭേദമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഏതാനും കേസുകള്‍ മാത്രമാണ് കണ്ടെത്തിയത്. കോവിഡ് സ്ഥിരീകരിക്കുന്ന 75 ശതമാനവും ഒമിക്രോണ്‍ ബിഎ5, ബിഎ2 തുടങ്ങിയ വകഭേദങ്ങളാണ് കണ്ടുവരുന്നത്. കോവിഡ് വാക്‌സിന്‍, സീസണല്‍ ഇന്‍ഫ്‌ലൂവന്‍സ വാക്‌സിന്‍ എന്നിവ സ്വീകരിക്കാത്തവര്‍ക്ക് അണുബാധയ്ക്കുള്ള സാധ്യത കൂടുതലാണ്. പ്രായമുളളവരും വിട്ടുമാറാത്ത അസുഖമുളളവരും ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും അതോറിറ്റി അറിയിച്ചു.
ശ്വാസകോശ അസുഖമുളളവര്‍ ജാഗ്രത പാലിക്കണം. രാജ്യത്തെ അത്യാഹിത വിഭാഗങ്ങളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും പകര്‍ച്ചപ്പനി ചികിത്സതേടുന്നവരുടെ എണ്ണം വര്‍ധിച്ചു വരുകയാണ്. രോഗലക്ഷണങ്ങളുടെ തീവ്രതയും പ്രതിരോധശേഷിയും അടിസ്ഥാനമാക്കി പകര്‍ച്ചപ്പനി മറ്റൊരാളിലേക്ക് പടരുന്നതിന്റെ തോത് വ്യത്യസ്ഥമാണെന്നും പബ്ലിക് ഹെല്‍ത്ത് അതോറിറ്റി വ്യക്തമാക്കി.
English summary; New variant of Omicron in Saudi; Infectious diseases also spread
You may also like this video;