Site iconSite icon Janayugom Online

പുതുവര്‍ഷ സമ്മാനം: പാചകവാതക വില 25 രൂപ വര്‍ധിപ്പിച്ചു

പുതുവർഷാരംഭത്തില്‍ത്തന്നെ പാചക വാതക വില വര്‍ധിപ്പിച്ചു. എൽപിജി സിലിണ്ടറിന്റെ വില വർധിപ്പിച്ച് എണ്ണ വിപണന കമ്പനികൾ. വാണിജ്യ സിലിണ്ടറുകളുടെ വിലയില്‍ 25 രൂപയാണ് വര്‍ധിപ്പിച്ചത്. അതേസമയം ഗാർഹിക സിലിണ്ടറിന്റെ നിരക്കിൽ മാറ്റം വരുത്തിയിട്ടില്ല, അവ നിലവിലുള്ള വിലയിൽ ലഭ്യമാവുമെങ്കിലും അടുത്ത് തന്നെ വർധനവ് ഉണ്ടാവുമെന്നാണ് റിപ്പോർട്ടുകള്‍.
വിലവര്‍ധനവ് ഇന്നുമുതല്‍ തന്നെ പ്രാബല്യത്തില്‍ വരുമെന്നാണ് എണ്ണ വിപണന കമ്പനികള്‍ വ്യക്തമാക്കിയിരിക്കുന്നത്. 

വലിയ മെട്രോപൊളിറ്റൻ നഗരങ്ങളിലെ വാണിജ്യ സിലിണ്ടറുകളുടെ പുതിയ നിരക്ക്
ഡൽഹി — 1768 രൂപ / സിലിണ്ടർ
മുംബൈ — 1721 രൂപ/ സിലിണ്ടർ
കൊൽക്കത്ത — 1870 രൂപ/ സിലിണ്ടർ
ചെന്നൈ — 1917 രൂപ/ സിലിണ്ടർ

മെട്രോപൊളിറ്റൻ നഗരങ്ങളിലെ ഗാർഹിക എൽപിജി സിലിണ്ടറിന്റെ നിലവിലെ നിരക്ക്
ഡൽഹി — 1053 രൂപ
മുംബൈ — 1052.5 രൂപ
കൊൽക്കത്ത — 1079 രൂപ
ചെന്നൈ — 1068.5 രൂപ

അതിനിടെ വാണിജ്യ സിലിണ്ടറിന്റെ വിലവർദ്ധനവിൽ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. ഇത് ജനങ്ങൾക്കുള്ള സർക്കാരിന്റെ പുതുവർഷ സമ്മാനമാണെന്നും ഇത് തുടക്കം മാത്രമാണെന്നും കോണ്‍ഗ്രസ് ട്വിറ്റര്‍ പേജിലൂടെ പ്രതികരിച്ചു.
കഴിഞ്ഞ രണ്ട് വർഷമായി രാജ്യത്ത് പാചക വാതക വില കുതിച്ചുയരുകയാണ്, ഇത് ഗാർഹിക ബജറ്റുകളെ ബാധിക്കുകയും പ്രതിപക്ഷത്തിന്റെ ശക്തമായ വിമർശനത്തിന് കാരണമാവുകയും ചെയ്തു.

ബിജെപി സർക്കാർ അധികാരത്തിൽ വന്ന 2014 മുതൽ ഗാർഹിക പാചകവാതകത്തിന്റെ വില 410 രൂപയിൽ നിന്ന് 1000 രൂപയായി ഉയർത്തിയിരുന്നു. ഇന്ധനവിലയിലെ ദ്രുതഗതിയിലുള്ള കുതിച്ചുചാട്ടത്തിനൊപ്പം അവശ്യസാധനങ്ങളുടെ നിരക്കുകൾ വർദ്ധിപ്പിച്ചതിനാൽ, ബജറ്റിലെ എല്ലാ മേഖലകളിലും ആഘാതം നേരിടാൻ കുടുംബങ്ങൾ പാടുപെടുകയാണ്.
അന്താരാഷ്‌ട്ര നിരക്ക്‌ കുറഞ്ഞിട്ടും എന്തുകൊണ്ട്‌ ക്രൂഡ് ഓയിലിന്റെ നിരക്ക്‌ കുറക്കുന്നില്ലെന്നാണ്‌ പ്രതിപക്ഷം ഇപ്പോൾ ചോദിക്കുന്നത്‌.

Eng­lish Sum­ma­ry: New Year gift: Cook­ing gas price increased by Rs.25

You may also like this video

Exit mobile version