Site iconSite icon Janayugom Online

2023 നെ സ്വാഗതം ചെയ്ത് ന്യൂസിലന്‍ഡ്

ന്യൂസിലന്‍ഡില്‍ പുതുവര്‍ഷമെത്തി. ദീപാലങ്കാരങ്ങളും കരിമരുന്ന് പ്രകടനങ്ങളുമായാണ് ഓക്‌ലന്‍ഡ് നഗരം പുതുവര്‍ഷത്തെ വരവേറ്റത്. ഓസ്‌ട്രേലിയ, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളും ഫിജി, പപ്പുവ ന്യൂ ഗിനിയ തുടങ്ങിയ ദ്വീപുകളും അടങ്ങിയ ഓഷ്യാനിയ വൻകരയിലാണ് പുതുവത്സരം ആദ്യമെത്തുക.

2023നെ ആദ്യം വരവേൽക്കുന്ന ജനവാസ മേഖല കിരിബാട്ടിയിലെ ക്രിതിമതി ദ്വീപാണ്. ഇന്ത്യയിൽ ഡിസംബർ 31 അർധരാത്രി 12നാണ് പുതുവർഷം ആരംഭിക്കുക.

Exit mobile version