Site iconSite icon Janayugom Online

നന്ദി ഹിൽസിൽ പുതുവത്സര നിയന്ത്രണം; ജനുവരി 1 രാവിലെ വരെ പ്രവേശനമില്ല

പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ നന്ദി ഹിൽസിൽ സഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഡിസംബർ 31 ഉച്ചയ്ക്ക് 2 മണി മുതൽ ജനുവരി 1 രാവിലെ 10 മണി വരെയാണ് നിരോധനം. പുതുവത്സര വേളയിൽ ക്രമസമാധാനം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ജില്ലാ ഭരണകൂടത്തിന്റെ ഈ നടപടി.

ചിക്കബല്ലാപുർ ഡെപ്യൂട്ടി കമ്മീഷണറാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ നന്ദി ഹിൽസിലെ ഹോട്ടലുകളിലും മറ്റും നേരത്തെ മുറികൾ ബുക്ക് ചെയ്തിട്ടുള്ളവർക്ക് പ്രവേശനാനുമതി ഉണ്ടായിരിക്കും. അനാവശ്യമായ തിരക്കും അപകടങ്ങളും ഒഴിവാക്കാൻ പൊതുജനങ്ങൾ സഹകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

Exit mobile version