Site iconSite icon Janayugom Online

കൗമാരക്കാരനായ കാമുകനെ തേടി ന്യൂയോര്‍ക്ക് സ്വദേശിനി പാകിസ്ഥാനില്‍; നാട് വിട്ടു കുടുംബം

ഓണ്‍ലൈന്‍ വഴി പരിചയപ്പെട്ട പത്തൊന്‍പതുകാരനായ കാമുകനെ തിരക്കി യുഎസ് വനിത പാകിസ്ഥാനിലെത്തി. യുവാവിന്റെ കുടുംബം ബന്ധം അംഗീകരിക്കാന്‍ തയ്യാറായില്ല. 19 വയസ്സുള്ള നിദാല്‍ അഹമ്മദ് മേമനെ വിവാഹം കഴിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഒനിജ ആന്‍ഡ്രൂ റോബിന്‍സണ്‍ എന്ന മുപ്പത്തിമൂന്നുകാരി പാകിസ്ഥാനില്‍ എത്തിയത്. തിരിച്ച് പോകാന്‍ തയ്യാറാവാതെ ഇവര്‍ വീടിനുമുന്നില്‍ നിലയുറപ്പിച്ചതോടെ യുവാവ് കുടുംബത്തോടൊപ്പം നാടുവിടുകയായിരുന്നു.

രണ്ടുകുട്ടികളുടെ മാതാവാണ് ഒനിജ. വിസാകാലാവധിയവസാനിച്ചതോടെ പാകിസ്ഥാനില്‍ കുടുങ്ങിയ യുവതി അധികൃതരോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുകയാണ്. ഒരു ലക്ഷം ഡോളറാണ് ഇവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സിന്ധ് ഗവര്‍ണറായ കമ്രാന്‍ ഖാന്‍ ടെസോറി വിഷയം അറിയുകയും ഇവര്‍ക്ക് തിരിച്ചു പോകാനുള്ള വിമാന ടിക്കറ്റ് വാദ്ഗാനം ചെയ്‌തെങ്കിലും യുവതി നിരസിക്കുകയായിരുന്നു. പാകിസ്ഥാന്‍ പൗരത്വം വേണമെന്ന ആവശ്യവും ഒനിജ മുന്നോട്ടുവെച്ചിട്ടുണ്ട്.

Exit mobile version