Site icon Janayugom Online

ന്യൂസിലാൻഡില്‍ വോട്ടിംഗ് പ്രായം 16 ആക്കാൻ നീക്കം

ന്യൂസിലാന്‍ഡില്‍ വോട്ടവകാശത്തിനുള്ള കുറഞ്ഞ പ്രായം 16 ആക്കാൻ നീക്കം. വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്ന് സുപ്രിംകോടതി ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് ഇത്തരമൊരു നീക്കത്തിന് ഒരുങ്ങുന്നത്.

ന്യൂസിലാന്‍ഡിലെ നിയമം അനുസരിച്ച 75 ശതമാനം എംപിമാരുടെ പിന്തുണയുണ്ടങ്കിലേ പ്രായം കുറയ്ക്കുന്നതിന് നിയമനിര്‍മ്മാണം നടത്താൻ കഴിയൂ. തനിക്ക് സമ്മതമാണെന്നും എന്നാല്‍ തന്റെയോ സര്‍ക്കാരിന്റെയോ മാത്രം താല്‍പര്യം കൊണ്ട് നിയമനിര്‍മ്മാണം നടത്താൻ സാധിക്കില്ലെന്നും പ്രതിപക്ഷം കൂടി സഹകരിക്കണമെന്നും പ്രധാനമന്ത്രി ജസീന്ത ആര്‍ഡേൻ പറഞ്ഞു.

16 വയസ്സില്‍ വോട്ടവകാശം നല്‍കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തെ കൗമാരക്കാര്‍ ക്യാമ്പെയ്ൻ സംഘടിപ്പിക്കുന്നുണ്ട്. ഇതിനെ പ്രതിപക്ഷം എതിര്‍ക്കുന്നില്ല. ഓസ്ട്രിയ, ബ്രസീല്‍, ക്യൂബ തുടങ്ങിയ രാജ്യങ്ങളില്‍ 16 വയസ്സുള്ളവര്‍ക്ക് വോട്ടവകാശമുണ്ട്.

 

Eng­lish Sum­mery: New Zealand to vote on low­er­ing vot­ing age to 16

You may also like this video

<iframe width=“647” height=“364” src=“https://www.youtube.com/embed/SkIoLqh5PYI” title=“പുരോഹിതൻ പ്രതിയായ ഇന്ത്യയിലെ ആദ്യ കൊലക്കേസ് | മാടത്തരുവി കൊലക്കേസ് | വീണ്ടുമൊരു ഡയറിക്കുറിപ്പ്” frameborder=“0” allow=“accelerometer; auto­play; clip­board-write; encrypt­ed-media; gyro­scope; pic­ture-in-pic­ture” allowfullscreen></iframe>

Exit mobile version