Site iconSite icon Janayugom Online

പൊക്കിള്‍കൊടിപോലും മുറിച്ചുമാറ്റിയിട്ടില്ല: നവജാത ശിശു ബസ്റ്റാന്‍ഡിലെ ശുചിമുറിയില്‍ ഉപേക്ഷിക്കപ്പെട്ടനിലയില്‍!

തമിഴ്നാട്ടിലെ മയിലാടുംതുറൈയിലെ ബസ് സ്റ്റാന്‍ഡിലെ ശൗചാലയത്തില്‍ നവജാതശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. പെണ്‍കുഞ്ഞിനെയാണ് കണ്ടെത്തിയത്. ശുചീകരണത്തൊഴിലാളികളാണ് പൊക്കിള്‍ക്കൊടി മുറിച്ചുമാറ്റാത്ത നിലയില്‍ കുഞ്ഞിനെ ശുചിമുറിയില്‍നിന്നും കണ്ടെത്തിയത്.

കുഞ്ഞ് ജനിച്ചിട്ട് ഏതാനും മണിക്കൂറുകള്‍ മാത്രമേ ആയിട്ടുള്ളുവെന്നും ശൗചാലയത്തിലെ ബക്കറ്റ് കമഴ്ത്തി വെച്ച് അതിനുള്ളിലാണ് കുഞ്ഞിനെ കിടത്തിയിരുന്നതെന്നും തൊഴിലാളികള്‍ പറഞ്ഞു. കുഞ്ഞിനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ശിശുവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കുഞ്ഞിനെ ഉപേക്ഷിച്ചവര്‍ക്കായുള്ള തെരച്ചിലുകള്‍ ആരംഭിച്ചതായും അധികൃതര്‍ പറഞ്ഞു.

Exit mobile version