കര്‍ണാടകയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഹൂളിഗമ്മ ക്ഷേത്രത്തിന് സമീപത്താണ് കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിന്റെ കരച്ചില്‍ കേട്ട് ക്ഷേത്ര ദര്‍ശനത്തിനെത്തിയവരാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കുഞ്ഞിനെ കണ്ടത്. ഉമൻ തന്നെ ഹോം ഗാർഡിനെ വിവരമറിയിക്കുകയും അവര്‍ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു. പെൺകുഞ്ഞ്ആയതിനാൽ ഉപേക്ഷിച്ചതാകാമെന്നാണ് പൊലീസിന്റെ നിഗമനം.
കര്‍ണാടകയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

