Site icon Janayugom Online

സ്വകാര്യ ആശുപത്രിയില്‍ നവജാത ശിശുവിനെ തെരുവുനായ കടിച്ചുകൊന്നു

സ്വകാര്യ ആശുപത്രിയില്‍ രണ്ടു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചുകൊന്നു. മരിച്ച കുഞ്ഞിനെ തെരുവുനായ വലിച്ചിഴച്ചു പുറത്തേക്കു കൊണ്ടുപോയി ഉപേക്ഷിച്ചു. ഹരിയാനയിലെ പാനിപ്പത്തിലാണു കുഞ്ഞ് ദാരുണമായി മരിച്ചത്.

ചൊവ്വാഴ്ച പുലര്‍ച്ചെയോടെയാണു സംഭവമുണ്ടായതെന്നു പൊലീസ് പറഞ്ഞു. മുത്തശ്ശിയുടെ കൂടെ നിലത്തു കിടക്കുകയായിരുന്ന കുഞ്ഞിനെയാണു നായ കടിച്ചത്. ആശുപത്രിയിലേക്കു നായ കയറുന്നത് പക്ഷേ ആരും കണ്ടിട്ടില്ലെന്നാണു റിപ്പോര്‍ട്ട്. കുഞ്ഞിനെ കാണാതായതോടെ ബന്ധുക്കള്‍ ആശുപത്രിയിലെ അലാം അടിക്കുകയും തിരച്ചില്‍ നടത്തുകയുമായിരുന്നു.

തെരുവുനായ കടിച്ചനിലയില്‍ ആശുപത്രിക്കു പുറത്തു കണ്ടെത്തിയ കുഞ്ഞ് മരിച്ചതായി പിന്നീടു ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണു സംഭവം വ്യക്തമായതെന്ന് ഇന്‍സ്പെക്ടര്‍ വിജയ് കുമാര്‍ പറഞ്ഞു.

Eng­lish sum­ma­ry; new­born baby was bit­ten to death by a dog at hospital

You may also like this video;

Exit mobile version