Site icon Janayugom Online

മണിപ്പൂർ നിയമസഭയിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

manipur

പന്ത്രണ്ടാമത് മണിപ്പൂർ നിയമസഭയിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. മണിപ്പൂരിലെ പ്രോടേം സ്പീക്കർ എസ് രാജൻ പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. ചടങ്ങിനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

മണിപ്പൂരിന്റെ പതിനൊന്നാമത് നിയമസഭ ഇന്നലെ സംസ്ഥാന ഗവർണർ എൽ ഗണേശൻ പിരിച്ചുവിട്ടു.

തെരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ വരുമ്പോൾ തെരഞ്ഞെടുപ്പ് സർട്ടിഫിക്കറ്റുകൾ കരുതണമെന്ന് മണിപ്പൂർ നിയമസഭാ സെക്രട്ടേറിയറ്റ് അറിയിച്ചു.

Eng­lish Sum­ma­ry: New­ly elect­ed mem­bers of the Manipur Leg­isla­tive Assem­bly will be sworn in today

You may like this video also

Exit mobile version