Site iconSite icon Janayugom Online

ഹണിമൂൺ ഫോട്ടോഷൂട്ടിനിടെ സ്പീഡ് ബോട്ട് മറിഞ്ഞു; ഡോക്ടര്‍ ദമ്പതികള്‍ക്ക് ദാരുണാന്ത്യം

ഹണിമൂൺ ഫോട്ടോഷൂട്ടിനിടെ സ്പീഡ് ബോട്ട് മറിഞ്ഞ് നവദമ്പതികൾ മരിച്ചു. ബാലിയില്‍ വെച്ചായിരുന്നു സംഭവം. തമിഴ്നാട്ടിലെ ചെന്നൈയ്ക്കടുത്ത പൂനാമല്ലി സെന്നെര്‍കുപ്പം സ്വദേശികളായ ലോകേശ്വരന്‍, വിഭൂഷ്ണിയ എന്നിവരാണ് മരിച്ചത്. ഇരുവരും ഡോക്ടര്‍മാരാണ്.

വാട്ടര്‍ സ്പോര്‍ട്സില്‍ ഏര്‍പ്പെടുന്ന ഫോട്ടോഷൂട്ട് ചിത്രീകരിക്കുന്നതിനിടെ ആയിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന സ്പീഡ് ബോട്ട് തലകീഴായി മറിയുകയായിരുന്നു. ബോട്ട് തലകീഴായി മറിയുകയും ഇരുവരേയും കടലിലേക്ക് വലിച്ചുകൊണ്ട് പോവുകയുമായിരുന്നു.

ജൂണ്‍ 1നാണ് ഇരുവരും വിവാഹിതരായത്. വെള്ളിയാഴ്ചയാണ് ലോകേശ്വരന്‍റെ മൃതദേഹം കണ്ടെത്തിയത്. വിഭൂഷ്ണിയയുടെ മൃതദേഹ ശനിയാഴ്ച രാവിലെയാണ് കണ്ടെത്തിയത്. മൃതദേഹം തിരികെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് വീട്ടുകാരുള്ളത്.

Eng­lish Sum­ma­ry:  New­ly Wed Chen­nai Cou­ple Drown In Bali Dur­ing Photoshoot
You may also like this video

Exit mobile version