Site iconSite icon Janayugom Online

തെലങ്കാനയിൽ വാർത്താ അവതാരകയെ മരിച്ച നിലയിൽ കണ്ടെത്തി

തെലങ്കാനയിൽ ടി വി വാർത്താ അവതാരകയെ മരിച്ച നിലയിൽ കണ്ടെത്തി. പ്രമുഖ വാർത്താ അവതാരകയായ സ്വെഛ വൊട്ടാർക്കറെയാണ് വീട്ടിലെ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ചിക്കട് പള്ളി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങൾ ചർച്ചചെയ്യുന്ന പരിപാടിയുടെ അവതാരകയായി പ്രശസ്തി നേടിയ മാധ്യമ പ്രവർത്തക‍യാണ് സ്വെഛ. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Exit mobile version