വാർത്ത ചാനലുകളുടെ സ്വയം നിയന്ത്രണ സംവിധാനം ഫലപ്രദമല്ലെന്നും ശക്തമാക്കാൻ പുതിയ മാർഗ്ഗ രേഖ കൊണ്ട് വരുമെന്നും സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നീരീക്ഷണം. ഈ സാഹചര്യത്തിൽ എൻബിഎ (ന്യൂസ് ബ്രോഡ്കാസ്റ്റ് അസോസിയേറ്റ്) ചട്ടക്കൂട്ട് ശക്തമാക്കാൻ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിപ്പിക്കുമെന്ന് കോടതി വ്യക്തമാക്കി. എൻബിഎ ചട്ടങ്ങൾക്ക് എതിരായ ബോംബൈ ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
നിലവിൽ എൻബിഎ ചട്ടം പാലിക്കാത്ത ചാനലുകൾക്ക് ഒരു ലക്ഷമാണ് പിഴ വിധിക്കുന്നത്. ഇത് താരതമ്യേന കുറവാണ് എന്നും ഇതിലും മാറ്റം വരേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. പിഴ തുക സംബന്ധിച്ച് പുതിയ ശുപാർശകൾളും കോടതി ആരാഞ്ഞു. കേസിൽ കേന്ദ്രത്തിന് കോടതി നോട്ടീസ് അയച്ചു.
English Summary: News channels will also be regulated: Supreme Court will bring guidelines
You may also like this video