Site iconSite icon Janayugom Online

ന്യൂസ് ക്ലിക് കേസ്: അമിത് ചക്രവര്‍ത്തി മാപ്പുസാക്ഷിയാകും

amithamith

ന്യൂസ്ക്ലിക്ക് എച്ചആര്‍ മേധാവി അമിത് ചക്രവര്‍ത്തിയെ മാപ്പുസാക്ഷിയാകാൻ അനുവാദം നല്‍കി ഡല്‍ഹി കോടതി. പണം വാങ്ങി ചൈനീസ് പ്രചാരണം നടത്തിയെന്ന് ആരോപിച്ച് യുഎപിഎ ചുമത്തിയ കേസില്‍ ചക്രവര്‍ത്തി സമര്‍പ്പിച്ച അപേക്ഷയിലാണ് പ്രത്യേക ജ‍ഡ്ജി ഹര്‍ദീപ് കൗര്‍ മാപ്പു സാക്ഷിയാകാൻ അനുവാദം നല്‍കിയത്. കേസില്‍ ആവശ്യമായ രേഖകള്‍ ഡല്‍ഹി പൊലീസില്‍ സമര്‍പ്പിക്കാമെന്നും ചക്രവര്‍ത്തി കോടതിയെ അറിയിച്ചു. ചക്രവര്‍ത്തി മാപ്പുസാക്ഷിയാകുന്നത് ന്യൂസ്ക്ലിക്ക് എഡിറ്റര്‍ ഇൻ ചീഫ് പ്രബീര്‍ പുരകായസ്തയ്ക്ക് ദോഷകരമായി ബാധിക്കുമെന്നാണ് നിയമവിദഗ്ധര്‍ വ്യക്തമാക്കുന്നത്. 

ഒക്ടോബര്‍ മൂന്നിനാണ് പുരകായസ്തയെയും ചക്രവര്‍ത്തിയെയും ഡല്‍ഹി സ്പെഷ്യല്‍ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. നിലവില്‍ ഇരുവരും ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. രാജ്യത്തിന്റെ പരമാധികാരത്തെ തടസപ്പെടുത്തി രാജ്യ വിരുദ്ധത പ്രചരിപ്പിക്കാൻ ചൈനയില്‍ നിന്നും മാധ്യമത്തിന് ഫണ്ട് ലഭിച്ചു എന്നാണ് എഫ്ഐആറില്‍ പറയുന്നത്. 

പീപ്പിള്‍സ് അലൈൻസ് ഫോര്‍ ഡെമോക്രലി ആന്റ് സെക്കുലറിസം എന്ന സംഘടനയുമായി ചേര്‍ന്ന് 2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ പുരകായസ്ത ശ്രമം നടത്തിയതായും എഫ്ഐആറില്‍ പറയുന്നു. ന്യൂസ്‌ക്ലിക്ക് ഓഫിസില്‍ നിന്നും മാധ്യമപ്രവര്‍ത്തകരുടെ വീടുകളില്‍ നിന്നും 300ഓളം ഇലക്ട്രോണിക്സ് ഉപകരണങ്ങളും പിടിച്ചെടുത്തു. ഒമ്പത് വനിതാ മാധ്യമപ്രവര്‍ത്തരരുള്‍പ്പെടെ 46 പേരെയാണ് ചോദ്യം ചെയ്തത്. 

Eng­lish Sum­ma­ry: News click case: Amit Chakraborty to be Approver

You may also like this video

Exit mobile version