Site icon Janayugom Online

ന്യൂസ് ക്ലിക്ക് റെയ്ഡ്; എഫ്ഐആര്‍ പകര്‍പ്പ് നല്‍കണം

newsclicj

ന്യൂസ് ക്ലിക്ക് സ്ഥാപകനും എഡിറ്റര്‍ ഇൻ ചീഫുമായ പ്രബീര്‍ പുര്‍കായസ്തക്ക് എഫ്ഐആറിന്റെ പകര്‍പ്പ് നല്‍കാൻ ഉത്തരവിട്ട് പാട്യാല ഹൗസ് കോടതി. എഫ്ഐആറിന്റെ പകര്‍പ്പ് നല്‍കുന്നതിനെ ഡല്‍ഹി പൊലീസ് എതിര്‍ത്തിരുന്നു.
46 മാധ്യമപ്രവര്‍ത്തകരുടെയും മറ്റ് ജീവനക്കാരുടെയും വസതികളില്‍ പരിശോധന നടത്തിയ ഡല്‍ഹി പൊലീസ് സ്പെഷ്യല്‍ സെല്‍ ഉദ്യോഗസ്ഥര്‍ ചൊവ്വാഴ്ച വൈകിട്ടോടെയാണ് പുര്‍കായസ്തയെയും, എച്ച്ആര്‍ വിഭാഗം മേധാവി അമിത് ചക്രവര്‍ത്തിയെയും അറസ്റ്റ് ചെയ്തത്. ചില മാധ്യമപ്രവര്‍ത്തകരെ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. ഇന്നലെയും പൊലീസ് നടപടികള്‍ തുടര്‍ന്നു. ന്യൂസ് ക്ലിക്ക് ഓഫിസിലെ ജീവനക്കാരന്റെ വസതിയിലെത്തി ഡല്‍ഹി പൊലീസ് അദ്ദേഹത്തെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു പോയതായി റിപ്പോര്‍ട്ടുകളുണ്ട്.

പരിശോധനകള്‍ക്കും അറസ്റ്റിനും ശേഷം കേസിന്റെ എഫ്ഐആര്‍ നല്‍കാൻ ഡല്‍ഹി പൊലീസ് വിസമ്മതിച്ചതിനെ തുടര്‍ന്ന് പുര്‍കായസ്ത പാട്യാല ഹൗസ് കോടതിയെ സമീപിക്കുകയായിരുന്നു. അഡിഷണല്‍ സെഷൻസ് ജഡ്ജി ഹര്‍ദീപ് കൗറാണ് ഹര്‍ജി പരിഗണിച്ചത്. അതേസമയം ന്യൂസ് ക്ലിക്ക് അഭിഭാഷകര്‍ക്ക് എഫ്ഐആര്‍ പകര്‍പ്പ് നല്‍കാത്ത ഡല്‍ഹി പൊലീസ് ചില മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുകയും ചെയ്തു.
ഭരണഘടനാ അനുച്ഛേദം 21 അനുസരിച്ച് അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തിക്ക് അറസ്റ്റിന്റെ കാരണം അറിയാൻ അവകാശമുണ്ടെന്ന് വ്യക്തമാക്കുന്നുണ്ട്. പുര്‍കായസ്തയുടെ ഈ അവകാശമാണ് നിഷേധിക്കപ്പെട്ടത്. എഫ്ഐആറിന്റെ നിയമസാധുത കോടതിയില്‍ ചോദ്യം ചെയ്യാനുള്ള നീക്കം തടയാനായിരുന്നു പൊലീസിന്റെ ഉദ്ദേശം. എഫ്ഐആറിന്റെ പകര്‍പ്പ് ഇല്ലാതെ ഇത് സാധ്യമാകില്ല. 

Eng­lish Sum­ma­ry: News Click Raid; Copy of FIR should be provided

You may also like this video

Exit mobile version