അദാനിയുടെ കമ്പനികളെ സംബന്ധിച്ച വാര്‍ത്ത പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ കീഴ്‌ക്കോടതി വിധിക്കെതിരെ ഡൽഹി ജില്ലാകോടതിയെ സമീപിച്ച് മാധ്യമപ്രവർത്തകർ. അപകീർത്തികരമെന്ന പേരിലാണ് വാര്‍ത്ത നീക്കം ചെയ്യാന്‍ ഉത്തരവിട്ടതെന്നും എന്നാല്‍ ഏത് വാർത്തയാണ് അപകീർത്തിയുണ്ടാക്കിയതെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും മാധ്യമപ്രവർത്തകൻ പരഞ്ജോയ് ഗുഹ തകുർത്ത ചൂണ്ടിക്കാട്ടി.
രവി നായർ, അബിർ ദാസ് ഗുപ്ത, ആയസ്‌കന്ത് ദാസ്, ആയുഷ് ജോഷി തുടങ്ങിയ മാധ്യമപ്രവര്‍ത്തകരും ഹർജി നൽകി. പ്രത്യേക സിവിൽ ജഡ്ജി അനുജ് കുമാർ സിങാണ് വാർത്ത നീക്കം ചെയ്യാൻ ഉത്തരവിട്ടത്. തൊട്ടുപിന്നാലെ കേന്ദ്രസർക്കാർ 138 യൂട്യൂബ് വീഡിയോകളടക്കം നീക്കം ചെയ്‌തു

