Site icon Janayugom Online

നെയ്മർക്ക് പരിക്ക്; അടുത്ത മത്സരം നഷ്ടമായേക്കും

ബ്രസീലിയന്‍ താരം നെയ്മർക്ക് പരിക്ക്. ഖത്തർ ലോകകപ്പില്‍ അടുത്ത മത്സരം അദ്ദേഹത്തിന് നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ട്. 28-ാം തീയതി സ്വിറ്റ്സർലന്‍ഡിനെതിരായ മത്സരത്തിൽ നെയ്മർ കളിക്കില്ല. ഇന്നലെ സെർബിയയ്‌ക്കെതിരായ മത്സരത്തില്‍ വച്ചാണ് നെയ്മറിന്റെ കണങ്കാലിന് പരിക്കേറ്റത്.

ആദ്യ മത്സരത്തില്‍ സെർബിയയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കാനറികള്‍ തോല്‍പിച്ചിരുന്നു. സ്വിസ് ടീമിനെ തോല്‍പിച്ച് പ്രീക്വാർട്ടർ ഉറപ്പിക്കാനുള്ള ബ്രസീലിയന്റെ പടയൊരുക്കത്തിനിടെയാണ് നെയ്മറിന് പരിക്ക് സംഭവിച്ചിരിക്കുന്നത്.

 

Exit mobile version