Site iconSite icon Janayugom Online

നെയ്മര്‍ വിരമിക്കുന്നോ?

സാവോപോളോ: ബ്രസീല്‍ താരം നെയ്മര്‍ ദേശീയ ടീമില്‍ നിന്നും വിരമിക്കാനൊരുങ്ങുന്നതായി സഹതാരം റോഡ്രിഗോ. വിരമിക്കുമ്പോള്‍ പത്താംനമ്പര്‍ ജേഴ്സി തനിക്ക് തരാമെന്ന് നെയ്മര്‍ വാഗ്ദാനംചെയ്‌തെന്നും നെയ്മര്‍ വിരമിക്കാന്‍ തയ്യാറെടുക്കുന്ന കാര്യം പറഞ്ഞപ്പോള്‍ തനിക്ക് കൃത്യമായ മറുപടിനല്‍കാന്‍ കഴിഞ്ഞില്ലെന്നും റോഡ്രിഗോ വ്യക്തമാക്കി. ഈ വര്‍ഷം നടക്കുന്ന ലോകകപ്പോടെ നെയ്മര്‍ ദേശീയ ടീമിനോട് വിടപറയുമെന്നാണ് സൂചനകള്‍. 2010ൽ, 18–ാം വയസിൽ രാജ്യാന്തര ഫുട്ബോളിൽ ബ്രസീലിനായി അരങ്ങേറ്റം കുറിച്ച താരമാണ് നെയ്മർ. യുഎസിനെതിരായ മത്സരത്തിൽ, കളത്തിലിറങ്ങി വെറും 28 മിനിറ്റിനകം ഹെഡറിലൂടെ നെയ്മർ ഗോളടിക്കുകയും ചെയ്തിരുന്നു. 119 മത്സരങ്ങളിൽ 74 രാജ്യാന്തര ഗോളാണ് ഇതുവരെയുള്ള നേട്ടം. പരിക്ക് അലട്ടുന്ന താരത്തിന് കഴിഞ്ഞ സീസണില്‍ ക്ലബ്ബിനായും രാജ്യത്തിനായും കൂടുതല്‍ മത്സരങ്ങളില്‍ കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. നെയ്മറില്ലാതെ കളിക്കാന്‍ ബ്രസീലിന് കഴിയുമെന്ന് പരിശീലകന്‍ ടിറ്റെ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

 

Eng­lish Sum­ma­ry: Ney­mar leav­ing the nation­al team

Exit mobile version