നെയ്യാറ്റിൻകരയിൽ തീ കൊളുത്തി മരിച്ച വീട്ടമ്മയുടെ ആത്മഹത്യാക്കുറിപ്പിൽ ഡിസിസി ജനറൽ സെക്രട്ടറിയും കൗൺസിലറുമായ ജോസ് ഫ്രാങ്ക്ളിനെതിരെ ഗുരുതര ആരോപണം. ലോൺ നൽകാമെന്ന് പറഞ്ഞ് ഓഫീസിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചു, നിരന്തരം കടയിലെത്തി ശല്യപ്പെടുത്തി തുടങ്ങിയ ആരോപണങ്ങളാണ് കുറിപ്പിലുള്ളത്. കഴിഞ്ഞ എട്ടാം തീയതിയാണ് നെയ്യാറ്റിൻകരയിൽ വീട്ടമ്മയെ ഗ്യാസ് പൊട്ടിത്തെറിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യം ഇതൊരു അപകട മരണമായാണ് പൊലീസ് കരുതിയത്. എന്നാൽ, ആത്മഹത്യാക്കുറിപ്പ് പൊലീസിന് ലഭിച്ചതോടെയാണ് സംഭവം ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ചത്.
ജോസ് ഫ്രാങ്ക്ളിന് വഴങ്ങിക്കൊടുക്കാതെ തന്നെ ജീവിക്കാൻ സമ്മതിക്കുന്നില്ലെന്ന് ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. “ഭർത്താവില്ലാത്ത സ്ത്രീയോട് ഇങ്ങനെ ചെയ്യാമോ, അവൻ എന്നെ ജീവിക്കാൻ സമ്മതിക്കില്ല” എന്നും കുറിപ്പിലുണ്ട്. “വൃത്തികെട്ട് ജീവിക്കേണ്ട, അതുകൊണ്ട് മരിക്കുന്നു” എന്നും വീട്ടമ്മ ആത്മഹത്യാക്കുറിപ്പിൽ എഴുതിയിട്ടുണ്ട്. പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

