Site iconSite icon Janayugom Online

എന്‍എഫ്ഐഡബ്ല്യു സെയ്ദ ഹമീദ് പ്രസിഡന്റ് , നിഷ സിദ്ദു ജനറല്‍ സെക്രട്ടറി

ദേശീയ മഹിളാ ഫെഡറേഷന്‍ (എന്‍എഫ്ഐഡബ്ല്യു) പ്രസിഡന്റായി മുതിര്‍ന്ന സാമൂഹ്യ പ്രവര്‍ത്തകയും വിദ്യാഭ്യാസ പ്രമുഖയുമായ സെയ്ദ ഹമീദ് തെരഞ്ഞെടുക്കപ്പെട്ടു. നിഷ സിദ്ദുവാണ് പുതിയ ജനറല്‍ സെക്രട്ടറി. കേരളത്തില്‍ നിന്ന് മന്ത്രി ജെ ചിഞ്ചുറാണി, കമല സദാനന്ദന്‍ എന്നിവര്‍ വൈസ് പ്രസിഡന്റുമാരും ഇ എസ് ബിജിമോള്‍ സെക്രട്ടറിയുമാണ്. ഇവര്‍ക്ക് പുറമേ പി വസന്തം, ആര്‍ ലതാദേവി, എന്‍ ഉഷ, ഷാജിറാ മനാഫ്, രാഖി രവികുമാര്‍, കെ എസ് ജയ, ദീപ്തി അജയകുമാര്‍, ഹേമലത പ്രേം സാഗര്‍, താരാ ദിലീപ്, സുമലത മോഹന്‍ ദാസ് എന്നിവര്‍ ദേശീയ കൗണ്‍സില്‍ അംഗങ്ങളായും തെരഞ്ഞെടുക്കപ്പെട്ടു.

മൂന്ന് ദിവസമായി നടന്നുവന്ന ദേശീയ സമ്മേളനമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. സെയ്ദ ഹമീദ്, നിഷ സിദ്ദു, സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് അരുണ റോയ്, ജനറല്‍ സെക്രട്ടറി ആനി രാജ എന്നിവര്‍ സമാപന സമ്മേളനത്തില്‍ സംസാരിച്ചു. 

Exit mobile version