Site iconSite icon Janayugom Online

സംസ്ഥാനത്തിന്റെ സ്വപ്നനപദ്ധതിയാണ് എന്‍എച്ച് 66

സംസ്ഥാനത്തെ ദേശീയപാത വികസനം ഇഴയുന്നുവെന്ന ആക്ഷേപങ്ങള്‍ പരിശോധിക്കാന്‍ പൊതുമരാമത്ത് മന്ത്രി മൂഹമ്മദ് റിയാസ് രംഗത്ത്. കേരളത്തിന്‍റെ സ്വപ്ന പദ്ധതി ആണ് എന്‍എച്ച് 66. വെന്‍റിലേറ്ററിൽ കിടന്ന പദ്ധതിയാണ് ഇടത് സര്‍ക്കാര്‍ യാഥാർത്ഥ്യം ആക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.ഒരിക്കൽ ദേശീയപാത അതോറിറ്റി ഉപേക്ഷിച്ച് പോയ പദ്ധതി ആണ് സര്‍ക്കാര്‍ തിരിച്ച് കൊണ്ടുവന്നത്.മുഖ്യമന്ത്രി ഇടപെട്ടാണ് പദ്ധതി യാഥാർത്ഥ്യം ആക്കുന്നത്. നിർമാണ തടസ്സം ഉള്ള സ്ഥലങ്ങളിൽ എല്ലാം സന്ദർശനം നടത്തും.

അടുത്ത ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ വിലയിരുത്തൽ യോഗം ചേരും.തലശ്ശേരി മാഹി ബൈപാസ് ഉടൻ തന്നെ തുറന്നു കൊടുക്കും.തൊണ്ടയാട് പാലം മാർച്ചിൽ തുറക്കും.കോഴിക്കോട് ദേശീയപാത വികസനം 58 ശതമാനം പൂർത്തിയായി.ദേശീയപാത അതോറിറ്റിയും സംസ്ഥാന സർക്കാരും തമ്മില്‍ ഭായി ഭായി ബന്ധം ആണുളളത്.ആരു വിചാരിച്ചാലും ആ ബന്ധം തകർക്കാൻ ആകില്ല.തിരുവനന്തപുരത്ത് ഓഫീസ് തുടങ്ങാൻ 25 സെൻറ് സ്ഥലം ദേശീയപാത അതോറിറ്റിക്കു വിട്ടുകൊടുത്തുവെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു

Eng­lish Summary:
NH 66 is the dream project of the state

You may also like this video:

Exit mobile version