Site iconSite icon Janayugom Online

ജയ്ഷെ ഭീകരൻ മുഹമ്മദ് ഉബൈദ് മാലിക് അറസ്റ്റിൽ

പാക്കിസ്താൻ കമാൻഡർക്ക് സുപ്രധാന വിവരം കൈമാറിയെന്ന കേസിൽ ജയ്‌ഷെ മുഹമ്മദ് ഭീകരൻ മുഹമ്മദ് ഉബൈദ് മാലികിനെ എൻ.ഐ.എ അറസ്റ്റ് ചെയ്തു. സൈനികരുടെയും സുരക്ഷാ സേനയുടെയും നീക്കത്തെക്കുറിച്ചുള്ള രഹസ്യ വിവരങ്ങൾ പാക്കിസ്താൻ ആസ്ഥാനമായുള്ള കമാൻഡറിന് കൈമാറുന്നുണ്ടെന്ന് അന്വേഷണത്തിൽ തെളിഞ്ഞതായി എൻ.ഐ.എ പറഞ്ഞു. ജമ്മു കശ്മീരിലെ തീവ്രവാദ പ്രവർത്തനങ്ങളിൽ പ്രതിക്ക് പങ്കുള്ളതായി കാണിക്കുന്ന വിവിധ കുറ്റകരമായ രേഖകളും പ്രതിയുടെ പക്കൽ നിന്ന് എൻ.ഐ.എ കണ്ടെടുത്തു.

കഴിഞ്ഞ വർഷം ജൂൺ 21നാണ് എൻ.ഐ.എ സ്വമേധയാ കേസെടുത്തത്. വിവിധ നിരോധിത ഭീകര സംഘടനകളുടെ കേഡറുകൾ പാകിസ്താൻ ആസ്ഥാനമായുള്ള അവരുടെ കമാൻഡർമാരുമായി ചേർന്ന് നടത്തിയ ഗൂഢാലോചനകളുമായി ബന്ധപ്പെട്ടതാണ് ഇത്.

eng­lish sum­ma­ry; NIA arrests Kash­mir-based Jaish-e-Moham­mad oper­a­tive in ter­ror con­spir­a­cy case

you may also like this video;

Exit mobile version