Site icon Janayugom Online

കടല്‍ മാര്‍ഗ്ഗം ആയുധ ലഹരിക്കടത്ത് നടന്നക്കേസ്; എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു

കടല്‍ മാര്‍ഗ്ഗം ആയുധ ലഹരിക്കടത്ത്ക്കേസില്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. ശ്രീലങ്കന്‍ സ്വദേശികളായ 9 പേരാണ് പ്രതികള്‍. മയക്കുമരുന്ന് വില്പനയിലൂടെ പണം സമ്പാദിച്ച് ‌ എല്‍ടിടിഇയെ പുനരുജ്ജീവിപ്പിക്കാന്‍ പ്രതികള്‍ ശ്രമിച്ചുവെന്നാണ് കുറ്റപത്രത്തിലെ ആരോപണം. കഴിഞ്ഞ ഏപ്രിലിലാണ് പാകിസ്താനിലെ മക്രാന്‍ തീരത്തു നിന്നും ശ്രീലങ്കയിലേക്ക് പോവുകയായിരുന്ന ബോട്ടില്‍ നിന്നും 3000 കോടി രൂപയുടെ മയക്കുമരുന്നും എകെ 47 തോക്കുകളും തീരസംരക്ഷണ സേന പിടികൂടിയത്.

ബോട്ടിലുണ്ടായിരുന്ന 5 ശ്രീലങ്കന്‍ സ്വദേശികളെ പിന്നീട് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു.ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് തീവ്രവാദ ബന്ധം തെളിഞ്ഞത്. പിന്നീട് എന്‍ ഐഎ കേസ് ഏറ്റെടുത്ത് അന്വേഷണം തുടങ്ങുകയായിരുന്നു.ഇതോടെ കേസില്‍ കൂടുതല്‍ പേരുടെ പങ്ക് പുറത്തുവന്നു. ഇതിനിടെയാണ് അങ്കമാലിയില്‍ ഒളിവില്‍ കഴിയുകയായിരുന്ന ശ്രീലങ്കന്‍ സ്വദേശി സുരേഷ് രാജും ഇയാളുടെ സഹോദരനും പിടിയിലാകുന്നത്. കടല്‍ വഴിയുള്ള മയക്കുമരുന്ന് ആയുധക്കടത്തില്‍ ഇവര്‍ക്കും പങ്കുള്ളതായി തെളിഞ്ഞതിനെത്തുടര്‍ന്ന് ഇവരെയും എന്‍ ഐ എ അറസ്റ്റ് ചെയ്യുകയായിരുന്നു. സുരേഷ് രാജിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് പ്രതികളുടെ എല്‍ ടി ടി ഇ ബന്ധം വെളിവാകുന്നത്.
Eng­lish summary;NIA filed the chargesheet in Arms trafficking
you may also like this video;

Exit mobile version