Site iconSite icon Janayugom Online

ആന്ധ്രയിലും തെലങ്കാനയിലും 40 ഇടങ്ങളില്‍ എന്‍ഐഎ റെയ്ഡ്

ആന്ധ്രാപ്രദേശിലെയും തെലങ്കാനയിലെയും 40 ഇടങ്ങളില്‍ റെയ്ഡ് നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ). തെലങ്കാനയിലെ 38 ഇടങ്ങളിലും ആന്ധ്രയിലെ രണ്ടിടങ്ങളിലുമാണ് റെയ്ഡ് നടന്നത്. തെലങ്കാനയിലെ നിസാമാബാദ്, ഹൈദരാബാദ്, ജഗിത്യാല്‍, നിര്‍മ്മല്‍, ആദിലാബാദ്, കരിംനഗര്‍ എന്നീ ജില്ലകളിലെ വിവിധയിടങ്ങളിലും ആന്ധ്രാപ്രദേശിലെ കുര്‍ണൂല്‍, നെല്ലൂര്‍ ജില്ലകളിലുമാണ് റെയ്ഡ് നടന്നത്.

റെയ്ഡിന് പിന്നാലെ നാല് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ ചോദ്യം ചെയ്യുന്നതിനായി എന്‍ഐഎ കസ്റ്റഡിയിലെടുത്തു. ഇവരില്‍ നിന്ന് ഫോണുകള്‍, രേഖകള്‍, 8,31,500 രൂപ എന്നിവ കണ്ടെടുത്തു. കസ്റ്റഡിയിലുള്ളവര്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പരിശീലനം നല്‍കി വരികയായിരുന്നുവെന്നും എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചു.

Eng­lish Sum­ma­ry: NIA raids 23 places in Andhra
You may also like this video

YouTube video player
Exit mobile version