Site iconSite icon Janayugom Online

ലുധിയാന സ്‌ഫോടനക്കേസിലെ പ്രതിയുടെ വീട്ടിൽ എൻഐഎ റെയ്ഡ്

ലുധിയാന സ്‌ഫോടനക്കേസിലെ പ്രതി ഗഗൻദീപിന്റെ വീട്ടിൽ ദേശീയ അന്വേഷണ ഏജൻസിയുടെ നേതൃത്വത്തിൽ റെയ്ഡ് . 2021 ഡിസംബർ 23 ന് നടന്ന സ്‌ഫോടനത്തിലാണ് ഗഗൻദീപ് കൊല്ലപ്പെട്ടത്. ലുധിയാനയിലെ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി സമുച്ചയത്തിന്റെ രണ്ടാം നിലയിലെ ശുചിമുറിയിലാണ് സ്‌ഫോടനം ഉണ്ടായത്. സ്ഫോടനത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റിരുന്നു.

2019ൽ പഞ്ചാബിലെ പൊലീസ് സർവീസിൽ നിന്ന് പിരിച്ചുവിട്ട ഗഗൻദീപ് മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസിൽ രണ്ട് വർഷം ലുധിയാന ജയിലിൽ കഴിഞ്ഞിരുന്നു.
Eng­lish summary;NIA raids Lud­hi­ana court blast accused’s house

you may also like this video ;

Exit mobile version