ലണ്ടന് പിന്നാലെ കാനഡയിലെയും യുഎസിലെയും ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങള്‍ എൻഐഎ അന്വേഷിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. യുഎപിഎ പ്രകാരം രണ്ട് കേസുകള്‍ ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ കേസുകളും ഉടൻ തന്നെ എൻഐഎയ്ക്ക് കൈമാറുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
മാർച്ചിൽ അറസ്റ്റിലായ വിഘടനവാദി നേതാവ് അമൃത്പാൽ സിങ്ങിനെ പിടികൂടാനുള്ള ശ്രമത്തിനിടയിലാണ് ഖലിസ്ഥാൻ അനുകൂലികൾ ആക്രമണങ്ങള്‍ നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മാർച്ചിൽ യുഎസിലെ സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റും ഖലിസ്ഥാൻ അനുകൂലികള്‍ അക്രമിച്ചിരുന്നു. ഇതും യുഎപിഎയില്‍ ഉള്‍പ്പെടുന്നു.
ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷന്‍ ആക്രമിച്ച സംഭവത്തിൽ എൻഐഎ നേരത്തെ അന്വേഷണം ആരംഭിച്ചിരുന്നു. ആക്രമണകാരികളെന്ന് സംശയിക്കുന്ന 45 പേരുടെ ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്. അഞ്ച് വീഡിയോകൾ പുറത്തുവിട്ട എന്‍ഐഎ പ്രതിഷേധത്തിൽ ഉൾപ്പെട്ട വ്യക്തികളെ തിരിച്ചറിയാൻ ജനങ്ങളുടെ സഹായം തേടുകയും ചെയ്തിരുന്നു. ദൃശ്യങ്ങൾ എൻഐഎ വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്യുകയും ലിങ്ക് ട്വിറ്ററിൽ പങ്കിടുകയും ചെയ്തിട്ടുണ്ട്.
English Summary:NIA to probe Canada, US embassy attacks
You may also like this video