Site iconSite icon Janayugom Online

എലത്തൂര്‍ ട്രെയിന്‍ ആക്രമണക്കേസ് എന്‍ഐഎ ഏറ്റെടുക്കും

എലത്തൂര്‍ ട്രെയിന്‍ ആക്രമണക്കേസ് എന്‍ഐഎ ഏറ്റെടുക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച കത്ത് എന്‍ഐഎ ആഭ്യന്തര മന്ത്രാലയത്തിന് നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസില്‍ പ്രതിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. പ്രതി ഷാറൂഖ് സെയ്ഫിക്ക് തീവ്രവാദബന്ധമുണ്ടോ എന്നതടക്കമുള്ള വിഷയങ്ങള്‍ അന്വേഷിക്കേണ്ടതുണ്ട് എന്നാണ് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. തീവയ്പ്പിന് ശേഷം റെയില്‍വേ ട്രാക്കില്‍ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഈ സംഭവത്തിലും ഷാരൂഖ് സെയ്ഫിക്ക് ബന്ധമുണ്ടോ എന്ന കാര്യവും പരിശോധിക്കേണ്ടതുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
കേസ് അന്വേഷണത്തിന് എന്‍ഐഎ കണ്ണൂരിലത്തും. തെളിവെടുപ്പിനായി ഷാരൂഖുമായി അന്വേഷണ സംഘം കണ്ണൂരിലെത്തും. 

Eng­lish Sum­ma­ry: NIA will take over the Elathur train attack case

You may also like this video

Exit mobile version