Site icon Janayugom Online

നൈജീരിയയില്‍ ബോട്ടപകടം: 29 പേര്‍ മരിച്ചു

boat

നൈജീരിയയിലുണ്ടായ ബോട്ടപകടത്തിൽ മരണം 29 ആയി. മരിച്ചവരിൽ കൂടുതലും കുട്ടികളാണ്. ബോട്ടിൽ ആളുകളുടെ എണ്ണം കൂടുതലായിരുന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

29 മൃതദേഹങ്ങൾ കണ്ടെടുത്തു. ഏഴ് യാത്രക്കാരെ രക്ഷിച്ചതായും ശേഷിക്കുന്ന 13 മൃതദേഹങ്ങൾക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും വ‍ൃത്തകൾ അറിയിച്ചു. ബോട്ടുകളില്‍ ആളുകളെ അധികമായി കൊണ്ടുപോകുക, മോശം കാലാവസ്ഥ, അറ്റകുറ്റപ്പണികളുടെ അഭാവം എന്നിവ കാരണം നൈജീരിയൻ ജലപാതകളിൽ ബോട്ടപകടങ്ങൾ സാധാരണമാണെന്നും അധിക‍‍ൃതര്‍ വ്യക്തമാക്കി.

Eng­lish Sum­ma­ry: 29 killed in boat acci­dent in Nigeria

You may like this video also

Exit mobile version