Site icon Janayugom Online

ഡല്‍ഹി പൊലീസിന് നേരെ നൈജീരിയന്‍ സംഘത്തിന്റെ ആക്രമണം

RSS

വിസ കാലാവധി അവസാനിച്ചതിന് ശേഷവും രാജ്യത്ത് തുടരുന്ന മൂന്ന് നൈജീരിയക്കാരെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ നൂറോളം ആഫ്രിക്കന്‍ വംശജര്‍ പൊലീസുകാര്‍ക്ക് നേരെ ആക്രമണം അഴിച്ചുവിട്ടു. ദക്ഷിണ ഡല്‍ഹിയിലെ നെബ് സാരായ് മേഖലയിലാണ് സംഭവം. ആക്രമണത്തിനിടെ പിടികൂടിയ രണ്ട് പേര്‍ രക്ഷപ്പെട്ടതായും പൊലീസ് അറിയിച്ചു.
അനധികൃതമായി രാജ്യത്ത് തുടരുന്ന നൈജീരിയന്‍ പൗരന്മാരെ പുറത്താക്കുന്നതിനാവശ്യമായ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് വേണ്ടിയാണ് ശനിയാഴ്ച ഉച്ചയ്ക്ക് 2.30 ഓടെ നര്‍ക്കോട്ടിക്സ് സംഘം പ്രദേശത്ത് എത്തിയത്. ഇവരെ മൂന്ന് പേരെയും പിടികൂടിയെങ്കിലും മറ്റുള്ളവര്‍ തടയുകയും ആക്രമണം നടത്തുകയുമായിരുന്നു. 

പിടികൂടിയവരെ അടിയന്തരമായി പൊലീസ് സ്റ്റേഷനില്‍ എത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ നൂറോളം ആഫ്രിക്കന്‍ വംശജര്‍ ആക്രമിക്കുകയായിരുന്നുവെന്ന് ദക്ഷിണ മേഖല ഡിസിപി ചന്ദന്‍ ചൗധരി പറഞ്ഞു. രണ്ട് പേര്‍ രക്ഷപ്പെട്ടു, ഒരാളെ പിടികൂടിയെന്നും അദ്ദേഹം പറഞ്ഞു.
അനധികൃതമായി തുടരുന്ന നാല് പേരെ പിടികൂടാന്‍ വൈകുന്നേരം 6.30 ഓടെ വീണ്ടുമെത്തിയെങ്കിലും നൂറ് മുതല്‍ 150 ഓളം ആഫ്രിക്കന്‍ വംശജര്‍ ചേര്‍ന്ന് തടയുകയായിരുന്നു. സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടുന്ന സംഘം പൊലീസുകാരെ ആക്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാല്‍ ഇവരെ നാല് പേരെയും പിടികൂടി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. ആക്രമണത്തില്‍ ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. വിശദമായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. 

Eng­lish Sum­ma­ry: Niger­ian gang attack on Del­hi Police

You may also like this video

Exit mobile version