രാജ്യത്ത് ഒമൈക്രോൺ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ച് മധ്യപ്രദേശ്. രാത്രി 11 മണി മുതൽ പുലർച്ചെ അഞ്ച് മണി വരെയാണ് നിയന്ത്രണം.മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാനാണ് കർഫ്യൂ പ്രഖ്യാപിച്ചത്. ആവശ്യമെങ്കിൽ കൂടുതൽ നടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, മധ്യപ്രദേശിൽ ഇതുവരെ ഒമൈക്രോൺ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.ഒമൈക്രോൺ ബാധിതരുള്ള സംസ്ഥാനങ്ങളിൽ നിന്ന് ആളുകൾ മധ്യപ്രദേശിൽ എത്തുന്ന സാഹചര്യവും രോഗത്തിന്റെ തീവ്ര വ്യാപനവും കണക്കിലെടുത്താണ് കർഫ്യൂ പ്രഖ്യാപിക്കാൻ തീരുമാനിച്ചതെന്ന് സർക്കാർ വ്യക്തമാക്കി. രാജ്യത്ത് ഒമൈക്രോൺ വകഭേദം ബാധിച്ചവരുടെ എണ്ണം 300 കടന്നിട്ടുണ്ട്. കേരള, തമിഴ്‌നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലാണ് ഇന്ന് പുതിയതായി രോഗം സ്ഥിരീകരിച്ചത്.
english summary;night curfew in MP Updates
you may also like this video;