ഒമിക്രോണ്‍ രോഗഭീതിയൊഴിഞ്ഞതിനെത്തുടര്‍ന്ന് ദക്ഷിണാഫ്രിക്കയില്‍ രാത്രികാല കര്‍ഫ്യൂ പിന്‍വലിച്ചു. കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത രാജ്യമാണ് ദക്ഷിണാഫ്രിക്ക. അതി തീവ്രവ്യാപനത്തില്‍ നിന്ന് കരകയറിയതായി ദക്ഷിണാഫ്രിക്ക അറിയിച്ചു. ഇതോടെ രാത്രി കര്‍ഫ്യൂ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞു.
ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്ന കൊവിഡ് രോഗികളുടെ എണ്ണത്തിലും ഇവിടെ വന്‍ കുറവ് വന്നിട്ടുണ്ട്. മുന്‍ കൊവിഡ് വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോണിന് വ്യാപനശേഷി കൂടുതലാണെങ്കിലും തീവ്രത കുറവാണെന്നാണ് വിലയിരുത്തല്‍.
ഒമിക്രോണിന് തീവ്രത കുറവായതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും കുറവ് സംഭവിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
English Summary: Night curfew lifts from the areas reports low omicron cases
You may like this video also